എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു; മൃതദേഹം അഴുക്കുചാലില്‍, അന്വേഷണം 

എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

ന്യൂഡല്‍ഹി:  എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. കൊലപാതകത്തിന് ശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം കണ്ടെത്തി.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. 

തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സൗരഭ് ആണ് മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ കൊലപ്പെടുത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ടെക്‌സ്റ്റ് ബുക്കുകള്‍ അടങ്ങിയ സ്‌കൂള്‍ ബാഗ് കണ്ടെത്തി. കൂടാതെ കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കണ്ടെത്തിയ രക്തം പുരണ്ട കല്ലുകള്‍ ഉപയോഗിച്ചാകാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

വിശദമായ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now