
'ഇത് എന്റെ പുത്തന്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗ്ലാസ്'; അപ്രതീക്ഷിത അതിഥിയായി വിജയ്; വയോധികയ്ക്ക് നല്‍കിയത് 'വിലയേറിയ സമ്മാനം'
പരിപാടി കഴിഞ്ഞ് സേലം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡരികിലെപാടത്തിന് സമീപത്ത് പണി ചെയ്യുന്ന തൊഴിലാളികളെ കണ്ട് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കാര്‍ നിര്‍ത്തിയത്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് യുടെ ഓരോ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനകീയമാകുകയാണ്. കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടികുളുടെ ഭാഗമായാണ് ഇന്ന് സേലം ജില്ലയില്‍ മേട്ടൂര്‍ അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകള്‍ ഉയര്‍ത്തി; വെള്ളം തുറന്നുവിടുന്നതിന്റെ ഭാഗമായാണ് വിജയ് എത്തിയത്. അതിനിടെ റോഡരികിലെ പാടത്ത് പണി ചെയ്തിരുന്ന വയോധികയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ തന്റെ വിലയേറിയ ക്രിസ്റ്റിയന്‍ ഡിയോറിന്റെ സണ്‍ഗ്ലാസ് മുഖ്യമന്ത്രി അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.
പരിപാടി കഴിഞ്ഞ് സേലം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡരികിലെപാടത്തിന് സമീപത്ത് പണി ചെയ്യുന്ന തൊഴിലാളികളെ കണ്ട് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കാര്‍ നിര്‍ത്തിയത്. അവരുമായി കുറച്ചുനേരം സംസാരിച്ച വിജയ് അതിനിടെ അദ്ദേഹത്തിനരികിലെത്തിയ വയോധികയോട് ക്ഷേമം അന്വേഷിക്കുകയും കൈയിലുണ്ടായിരുന്ന ഗ്ലാസ് അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തത്.
ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചതായും ചെല്ലം പറഞ്ഞു. താങ്കളെ കാണാനായി കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞതോടെ പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതായും ചെല്ലം പറഞ്ഞു. പതിനഞ്ച് മിനിറ്റോളം മുഖ്യമന്ത്രി വിജയ് പാടത്ത് ചെലവഴിച്ചു.
പാലിന്റെ സംഭരണവില ഉയര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അവരോട് വിശദീകരിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്നവര്‍ക്ക് മുണ്ടും സാരിയും സമ്മാനിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ തന്നെ മുഖ്യമന്ത്രി വിളിച്ചപ്പോള്‍ താന്‍ കഴിച്ചെന്നും വേഗം പോയി ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞതായും ചെല്ലം പറഞ്ഞു.
VIDEO | Salem: Tamil Nadu CM C Joseph Vijay gifts the sunglasses he was wearing to an elderly woman, Chellam, who says, âI was surprised when he came and stood next to me. I told him how happy I was to see him, and he gifted me these sunglasses.â
— Press Trust of India (@PTI_News) September 1, 2026
(Full video available on PTI⦠pic.twitter.com/ppg5zpToYO
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
CM Vijay steps out of convoy, gifts elderly woman his Dior glasses in Tamil Nadu
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


