പട്ടാപ്പകല്‍ നടുറോഡില്‍ മൂര്‍ഖന്‍!; വഴിയൊഴിഞ്ഞ് വാഹനങ്ങള്‍, നഗരം നിശ്ചലം

പാമ്പ് നടുറോഡില്‍/വിഡിയോ ദൃശ്യം
Last Updated :20 January 2024, 8:40 am IST

News Now


തിരക്കേറിയ റോഡില്‍ അപ്രതീക്ഷിതമായി മൂര്‍ഖന്‍ പാമ്പു പ്രത്യക്ഷപ്പെട്ടപ്പോള്‍ നഗരം നിശ്ചലമായത് അര മണിക്കൂറോളം. വാഹനങ്ങള്‍ നിര്‍ത്തി ഗതാഗതം നിയന്ത്രിക്കുന്ന പൊലീസുകാര്‍ പാമ്പിനു കടന്നുപോവാന്‍ ആവശ്യത്തിനു സമയം നല്‍കിയപ്പോള്‍ പ്രകടമായത് ഉദാത്തമായ സഹജീവി മാതൃക.

ഉടുപ്പി നഗരത്തിലാണ് പട്ടാപ്പകല്‍ നടുറോഡില്‍ മൂര്‍ഖന്‍ എത്തിയത്. നഗരത്തിലെ കല്‍സങ്ക ജങ്ഷനില്‍ എത്തിയ പാമ്പ് റോഡ് ക്രോസ് ചെയ്യാന്‍ പ്രയാസപ്പെട്ടു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍ കൂടിയായപ്പോള്‍ പാമ്പിന്റെ ജീവന്‍ ശരിക്കും അപകടമുനമ്പിലായി. 

റോഡില്‍ പാമ്പിനെ കണ്ട ട്രാഫിക് പൊലീസ് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. അര മണിക്കൂര്‍ സമയമെടുത്താണ് പാമ്പ് റോഡ് ക്രോസ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates