
News Now
'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

അഹമ്മദാബാദ് : കൊച്ചി ആസ്ഥാനമായ രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപണിശാലയായ കൊച്ചിന് ഷിപ്പ്യാര്ഡ് ഗുജറാത്തിലേക്കും വ്യാപിപ്പിക്കാന്‍ നടപടി. ഗുജറാത്തിലെ വാഡിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനായി 1570 കോടിയുടെ പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിയത്.
അത്യാധുനിക സൗകര്യങ്ങളോടെ ഗുജറാത്തിലും അറ്റകുറ്റപണിശാല എത്തുന്നതോടെ ഇന്ത്യയ്ക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡും ദീന് ദയാല്‍ പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്കരിക്കുക.
650 കോടി രൂപ ചെലവില്‍ ദീന് ദയാല്‍ പോര്‍ട്ട് അതോറിറ്റിയാകും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം 920 കോടി ചെലവില്‍ കൊച്ചിന് ഷിപ്പ്യാര്ഡും നിര്‍മിക്കും. 300 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളുടെ പണികള്‍ വരെ ഇവിടെ പൂര്‍ത്തിയാക്കാനാകും.
വമ്പന്‍ കപ്പലുകളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയിലില്ല. വിദേശ കപ്പല്‍ശാലകളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. വാഡിനാറിലെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആശ്രയം ഒഴിവാക്കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യാം എന്നതാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ സാധിക്കുംവിധം ആഴമുണ്ട് വാഡിനാറിന്. രാജ്യത്തെ സുപ്രധാന തുറമുഖങ്ങളായ മുന്ദ്രയും കാണ്ട്ലയും അടുത്തായതിനാല്തന്നെ വിദേശകപ്പലുകളെയും ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. 290 പേര്‍ക്ക് അറ്റകുറ്റപ്പണിശാലയില്‍ നേരിട്ടും 1100 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരവും ഉണ്ടാകും.
Summary
Cochin Shipyard to come to Gujarat, new shipyard worth Rs 1570 crore set to open
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




