നിയന്ത്രണംവിട്ട കാർ 160 അടി താഴ്ചയുള്ള കിണറ്റിൽ വീണു; മൂന്ന് ബിരുദ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം (വീഡിയോ)

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ചെന്നൈ: നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ തെന്നനല്ലൂര്‍ മാരിയമ്മന്‍ കോവിലിന് സമീപമായിരുന്നു അപകടം. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന്‍ എന്നിവരാണ് മരിച്ചത്. 18 വയസുള്ളവരാണ് മരിച്ച മൂന്ന് വിദ്യാർത്ഥികളും. 

കാര്‍ 160 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് മറിഞ്ഞാണ് അപകടം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. 

ഇവരില്‍ റോഷന്‍ എന്നയാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. ബാക്കി മൂന്ന് പേരും കാറിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഓണാഘോഷം കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now