
19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു ; മുഖത്ത് സ്പ്രേ ചെയ്ത് മയക്കി ; ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്

ഇന്‍ഡോര്‍ : മധ്യപ്രദേശില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ അതിക്രമം. 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഭാഗിരാത്പുരയിലാണ്സംഭവം.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെ പെണ്‍കുട്ടി പാറ്റ്നിപുരയിലെ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ പ്രധാനപ്രതിയും സുഹൃത്തും പെണ്‍കുട്ടിയുടെ അരികിലെത്തി.
പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. യുവാക്കള്‍ പെണ്‍കുട്ടിയെയും കൊണ്ട് ഫ്ലാറ്റിലെത്തി. ഇവിടെ പ്രതികളുടെ മറ്റു സുഹൃത്തുക്കളുമുണ്ടായിരുന്നു.
ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും, മുഖത്ത് സ്പ്രേ ചെയ്ത് മയക്കിയശേഷം ചാക്കില്‍ കെട്ടി ഭാഗിപുര റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു എന്ന് എഎസ്പി ശശികാന്ത് കങ്കാനെ പറഞ്ഞു.
കഴിഞ്ഞ ദിവസവും മധ്യപ്രദേശില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നിരുന്നു. മോട്ടോര്‍ പമ്പ് ഓഫ് ചെയ്യാന്‍ പോയ 13 കാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്


