എംഎല്‍എയെ തീര്‍ത്തേക്കണം; ആരും അറിയരുത്; ഒരു കോടി തരാം; കോണ്‍ഗ്രസ് നേതാവിന്റെ 'ക്വട്ടേഷന്‍'; വീഡിയോ പുറത്ത്

ആവശ്യമെങ്കില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി 

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:51 am IST

ബംഗളൂരൂ: കര്‍ണാടകയിലെ ബിജെപി എംഎല്‍എയെ കൊല്ലണമെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബംഗളുരൂവിലെ യെലഹങ്കയെ പ്രതിനീധികരിക്കുന്ന എംഎല്‍എ വിശ്വനാഥനെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്നത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്.

കോണ്‍ഗ്രസ് നേതാവ് ഒപ്പമുള്ളയാളോട് പറയുന്നത് എംഎല്‍എയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് ഒരു കോടിയോ മറ്റോ ആകട്ടെ. അത് തരാം. ആരുമറിയാതെ തീര്‍ത്തുകളയണമെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ വളരെ പഴതാണെന്നനും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന പൊലീസ് ഈ വിഷയം ഗൗരവത്തില്‍ എടുത്തതായും എംഎല്‍എ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതായും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

ഇന്നലെ രാത്രിയിലാണ് ഈ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ആവശ്യമെങ്കില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now