
'ഞായറാഴ്ചയും പ്രവൃത്തി ദിനം';70 മണിക്കൂര്‍ തൊഴില്‍ സമയ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
'നാരായണമൂര്‍ത്തിയുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല'

ന്യൂഡല്‍ഹി: തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ വേണമെന്ന ഇന്‍ഫോസിസ് ചെയര്മാന് നാരായണ മൂര്‍ത്തിയുടെ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ ദിവസം 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന് തിവാരി അവകാശപ്പെട്ടു.
ആഴ്ചയില്‍70 മണിക്കൂര്‍ പ്രവൃത്തി സമയം ആക്കണമെന്ന നാരായണമൂര്‍ത്തിയുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല. അതില്‍ എന്താണ് തെറ്റ്?. ഞായറാഴ്ചയും പൂര്‍ണ പ്രവൃത്തി ദിനമെന്ന് മനീഷ് തിവാരി പറഞ്ഞു.
അവസാനമായി ഒരു ഞായറാഴ്ച അവധി എടുത്തത് എപ്പോഴാണെന്ന് ഓര്‍മ്മയില്ലെന്ന് തിവാരി പറഞ്ഞു. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഒരു വലിയ ശക്തിയാകണമെങ്കില്‍ ഒന്നോ രണ്ടോ തലമുറകള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ തൊഴില്‍ സമയം ആക്കേണ്ടതുണ്ട്.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അവധി നല്‍കാവുന്നതാണ്. ഇതുപ്രകാരം ഒരു വര്‍ഷത്തില്‍ 15 ദിവസത്തെ അവധിയും മാനദണ്ഡമാക്കി മാറ്റണമെന്ന് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്നാണ് നാരായണ മൂർത്തി ആവശ്യപ്പെട്ടത്. ജപ്പാന്, ജര്‍മനി എന്നി രാജ്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം വിശദീകരിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ രണ്ടു രാജ്യങ്ങള്‍ തൊഴില്‍ സമയം നീട്ടുന്നത് നടപ്പാക്കി. അതിന്റെ പ്രയോജനം ആ രാജ്യങ്ങളില്‍ കാണാമെന്നും നാരായണ മൂര്‍ത്തി ഓര്‍മ്മിപ്പിച്ചു.
I do not understand the brouhaha around @Infosys_nmurthy statement on a 70 hour work week . What is wrong with it ?
â Manish Tewari (@ManishTewari) November 10, 2023
Some of us Public Representatives work 12-15 hours a day 7 days a week balancing careers with Public Service.
I do not recall when I last took a Sunday off.â¦
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



