ശശി തരൂരും പിജെ കുര്യനും; ഗുലാംനബി ആസാദിന്റെ വസതിയില്‍ കോണ്‍ഗ്രസ് വിമതരുടെ യോഗം 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോല്‍വി നേരിട്ടതിന് ശേഷമുള്ള ജി21 നേതാക്കളുടെ ആദ്യയോഗമാണിത്.

യോഗത്തിനെത്തിയ ശശി തരൂര്‍
Last Updated :20 January 2024, 8:59 am IST

ന്യൂഡല്‍ഹി: ജി 21 വിഭാഗത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഗുലാംനബി ആസാദിന്റെ വീട്ടില്‍ തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത തോല്‍വി നേരിട്ടതിന് ശേഷമുള്ള ജി21 നേതാക്കളുടെ ആദ്യയോഗമാണിത്.

ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, അഖിലേഷ് പ്രതാപ് സിംഗ്, പൃഥ്വിരാജ് ചവാന്‍, ശശി തരൂര്‍, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട് ജി 21ല്‍ ഒപ്പിട്ടിട്ടില്ലാത്ത മണിശങ്കര്‍ അയ്യരും  പിജെ കുര്യനും അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ പ്രീണിത് കൗറും യോഗത്തിനെത്തിയിട്ടുണ്ട്. 

നേരത്തെ കപില്‍ സിബലിന്റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച തീരുമാനിച്ചതെങ്കിലും കഴിഞ്ഞ ദിവസത്തെ സിബലിന്റെ പ്രസ്താവന കടുത്ത വിമര്‍ശനത്തിന് കാരണമായതിനാല്‍ അവസാന നിമിഷം യോഗത്തിനുള്ള വേദി മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now