
News Now
പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

റാഞ്ചി: തന്റെ മണ്ഡലത്തിൽ നടി കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഡോ. ഇർഫാൻ അൻസാരി. വെള്ളിയാഴ്ച്ച അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് ഇങ്ങനെ പറയുന്നത്. ജാർഖണ്ഡിലെ ജമാത്ര ജില്ലയിലെ എംഎൽഎയാണ് ഇർഫാൻ.
‘ജമാത്രയിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കുമെന്ന് നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ഇർഫാൻ അൻസാരിയുടെ വാക്കുകൾ. വഴികളിൽ നിറയെ പൊടിയാണെന്നും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ വലയുകയാണെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.
ആളുകൾ ദീർഘനേരം മാസ്ക് ധരിക്കരുതെന്ന ഇർഫാൻ അൻസാരിയുടെ പ്രസ്താവനയും അടുത്തിടെ വിവാദമായിരുന്നു. മാസ്ക് അധികസമയം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
#WATCH | Jharkhand: I assure you that roads of Jamtara "will be smoother than cheeks of film actress Kangana Ranaut"; construction of 14 world-class roads will begin soon..: Dr Irfan Ansari, Congress MLA, Jamtara
â ANI (@ANI) January 15, 2022
(Source: Self-made video dated January 14) pic.twitter.com/MRpMYF5inW
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

