കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍; പ്രതീക്ഷയോടെ തരൂര്‍-ഖാര്‍ഗെ ക്യാംപുകള്‍

സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക

ഖാര്‍ഗെയും തരൂരും വോട്ടു ചെയ്യുന്നു/ പിടിഐ
Last Updated :20 January 2024, 9:07 am IST
Edited by :migrator

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ നാളെ അറിയാം. നാളെ രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക.

കേരളത്തില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും. കേരളത്തില്‍ 95.76 ശതമാനമാണ് പോളിങ്ങ്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 90 ശതമാനം പോളിങ്ങുണ്ടെന്നും, ചിലയിടത്ത് 100 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. 

കേരളത്തിലെ വോട്ടര്‍മാരില്‍ 13 പേര്‍ വോട്ടു ചെയ്യാനെത്തിയില്ല. വയലാര്‍ രവി, കെ പി ഉണ്ണികൃഷ്ണന്‍, കെഎംഎ സലാം, പിപി തങ്കച്ചന്‍, ടി എച്ച് മുസ്തഫ, പി കെ അബൂബക്കര്‍ ഹാജി, കെപി വിശ്വനാഥന്‍, കെ അച്യുതന്‍, എ ഡി മുസ്തഫ എന്നിവരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വോട്ടു ചെയ്യാന്‍ എത്താതിരുന്നത്. 

വി എം സുധീരനും കരകുളം കൃഷ്ണപിള്ളയും വിദേശത്തായതിനാലും വോട്ടു ചെയ്തില്ല. ബലാത്സംഗക്കേസില്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിയും വോട്ടു ചെയ്യാനെത്തിയിരുന്നില്ല. കേരളത്തില്‍ നിന്നും 310 പേര്‍ക്കാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ ആര്യാടന്‍ മുഹമ്മദ്, പുനലൂര്‍ മധു, പ്രതാപവര്‍മ്മ തമ്പാന്‍ എന്നിവര്‍ മരിച്ചു പോയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now