News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ന്യൂഡല്ഹി : കോണ്ഗ്രസ് പ്രവര്ത്തകസമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്ത് രാവിലെ 10 നാണ് യോഗം ആരംഭിക്കുക. കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്ക്ക് ഇന്ന് തുടക്കം കുറിച്ചേക്കും.
ബൂത്ത് തലം മുതൽ അംഗത്വ വിതരണം നടപ്പാക്കി പൂർണതോതിലുള്ള സംഘടനാ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്ത വർഷം കണ്ടെത്തുാനാണ് ആലോചന. തെരഞ്ഞെടുപ്പ് നടപടികൾ 7 – 8 മാസം നീളും. അതുവരെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി തുടരും.
സോണിയയുടെ പിൻഗാമി ഉടൻ വേണമെന്ന് ജി 23 നേതാക്കൾ
അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക് എന്നിവരാണ് ജി 23 സംഘത്തിൽനിന്നുള്ള പ്രവർത്തക സമിതിയംഗങ്ങൾ. സംഘത്തെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ കമൽനാഥ്, അംബിക സോണി എന്നിവരെ സോണിയ അടുത്തിടെ നിയോഗിച്ചിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയും പ്രവർത്തക സമിതി യോഗം ചർച്ച ചെയ്യും. എഐസിസി പുനഃസംഘടന സംബന്ധിച്ചുള്ള ചർച്ചകളും ആരംഭിച്ചേക്കും. ഗുജറാത്ത്, ബംഗാൾ ജനറൽ സെക്രട്ടറിമാരുടെ ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



