65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.

Vinesh phogut
വിനേഷ് ഫോഗട്ട്Source by : ഫയല്‍
Last Updated :8 October 2024, 6:04 pm IST

News Now

ഛണ്ഡീഗഡ്: ജുലാനയില്‍ നിന്നുമുള്ള തന്റെ കന്നി വിജയം സത്യത്തിന്റെയും സമരത്തിന്റേയും വിജയമാണെന്ന് ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ട്. ജുലാനയില്‍ വിജയിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിനേഷ് ഫോഗട്ട്.

ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. 65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.

ജനങ്ങളുടെ വിശ്വാസവും സ്‌നേഹവും എപ്പോഴും കാത്തു സൂക്ഷിക്കുമെന്നും വിനേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് വിനേഷ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്. അന്നത്തെ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും മുന്‍ ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ ബജ്‌റംഗ് പുനിയയ്‌ക്കൊപ്പം വിനേഷും ഉണ്ടായിരുന്നു. പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ 100 ഗ്രാം അമിത ഭാരത്തെത്തുടര്‍ന്ന് ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കുകയായിരുന്നു.

2004നു ശേഷം ഇവിടെ കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ജുലാനയില്‍ സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ വിനേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെറും 9.84% വോട്ടു മാത്രം നേടിയ സ്ഥാനത്താണ് ഇത്തവണ വിനേഷിലൂടെ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം നടത്താനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates