റൊട്ടി ചുടുന്നതിനിടെ മാവില്‍ തുപ്പി, വീഡിയോ വൈറല്‍; കടയുടമയും പാചകക്കാരനും ജയിലില്‍ 

ഭക്ഷണം ഉണ്ടാക്കുന്നതിനിടെ പാചകക്കാരന്‍ തുപ്പുന്നതിന്റെ മറ്റൊരു വീഡിയോ പുറത്ത്

ഭക്ഷണത്തില്‍ പാചകക്കാരന്‍ തുപ്പുന്ന ദൃശ്യം
Last Updated :20 January 2024, 8:43 am IST

ഗുരുഗ്രാം: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ പാചകക്കാരന്‍ തുപ്പുന്നതിന്റെ മറ്റൊരു വീഡിയോ പുറത്ത്. മീററ്റിലും ഗാസിയബാദിലും റൊട്ടി ഉണ്ടാക്കുന്നതിനിടെ പാചകക്കാരന്‍ തുപ്പുന്നതിന്റെ വീഡിയോ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമാനമായ സംഭവം ഹരിയാനയിലെ ഗുരുഗ്രാമിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

തന്തൂരി റൊട്ടി ചുടുന്നതിനിടെ, ഭക്ഷണത്തില്‍ തുപ്പുന്ന പാചകക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്. ഗുരുഗ്രാാമിലെ ഒരു ധാബയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം കനത്തു. പിന്നാലെ പൊലീസ് കടയുടമയ്‌ക്കെതിരെയും പാചകക്കാരനെതിരെയും കേസെടുത്തു.

മീററ്റ് സ്വദേശിയായ പാചകക്കാരനാണ് ഭക്ഷണത്തില്‍ തുപ്പിയത്. ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും ജയിലിലേക്ക് അയച്ചു. കഴിഞ്ഞ ആറുമാസമായി പ്രവര്‍ത്തിക്കുന്ന ധാബയിലാണ് വീണ്ടും നടുക്കിയ സംഭവം ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now