
News Now
കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

ന്യൂഡല്‍ഹി: നിയമലംഘനം നടത്തിയതിന് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വാഹനം തടഞ്ഞുനിര്ത്താനുളള ശ്രമത്തിനിടെ, മുന്നോട്ടെടുത്ത കാറില്‍ നിന്ന് രക്ഷപ്പെടാന്‍ സബ് ഇന്‍സ്പെക്ടര്‍ ബോണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കാറിന്റെ വേഗത വര്‍ധിപ്പിച്ചതോടെ, റോഡില്‍ വീണ പൊലീസുകാരന് പരിക്കേറ്റു.
മധ്യപ്രദേശിലെ ജബല്പൂരില് തിങ്കളാഴ്ചയാണ് സംഭവം. തിരക്കുളള റോഡില്‍ നിയമം ലംഘിച്ച് വന്ന കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയാണ് സബ് ഇന്‍സ്്പെക്ടര്‍ സുരേന്ദ്ര യാദവ്. എന്നാല്‍ വാഹനം നിര്‍ത്തുന്നതിന് പകരം ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസുകാരന് ബോണറ്റില്‍ പിടിച്ചുകടന്നു. എന്നിട്ടും വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ വേഗത വര്‍ധിപ്പിച്ചു. അതിനിടെയാണ് കാറില്‍ നിന്ന് റോഡിലേക്ക് പൊലീസുകാരന് വീണത്.
സുരേന്ദ്ര യാദവിന്റെ കൈയ്ക്ക് ആണ് പരിക്കേറ്റത്. വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
#WATCH A police personnel was dragged on the bonnet of a vehicle in Jabalpur after he attempted to stop it for violation of traffic rule. Case has been registered. (26.10.2020) #MadhyaPradesh pic.twitter.com/GEFmNgJzbJ
â ANI (@ANI) October 26, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

