വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഓട്ടോ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം

എസ്‌ഐയെ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം
Last Updated :20 January 2024, 9:00 am IST
Edited by :migrator

ചെന്നൈ: വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. കൈകാണിച്ചു നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്‌ഐയെ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എസ്‌ഐ വായുവില്‍ ഉയര്‍ന്നുപൊങ്ങി തെറിച്ചുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞദിവസം വൈകീട്ട് ഏഴു മണിയോടെ നന്ദംപാക്കം സ്റ്റേഷനിലെ എസ്‌ഐ പൊന്‍രാജിനു നേരെയാണ് ആക്രമണമുണ്ടായത്. പരിശോധനയ്ക്കായി ഓട്ടോ കൈകാണിച്ചു നിര്‍ത്താന്‍ റോഡിലേക്കിറങ്ങി നിന്ന എസ്‌ഐയെ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തിനായി തിരച്ചില്‍ തുടരുകയാണ്.

സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഓട്ടോയുടെ നമ്പര്‍ വ്യക്തമല്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. സാരമായി പരിക്കേറ്റ പൊന്‍രാജ് ചികില്‍സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Related Article

മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടി, പൈപ്പ് കടത്തിവിട്ടു; പാചക വാതകം ശ്വസിച്ച് 17കാരി മരിച്ചനിലയില്‍

മകന് നേരെ ഇഴഞ്ഞുനീങ്ങി പാമ്പ്, പിടികൂടി വലിച്ചെറിഞ്ഞു; കടിയേറ്റ് അച്ഛന്‍ മരിച്ചു

മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സംവരണം; ശരിവച്ച് മദ്രാസ് ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now