
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി : രാജ്യത്തെ 18 സംസ്ഥാനങ്ങളില് പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയെന്ന് മുന്നറിയിപ്പ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം സംബന്ധിച്ച ഭീതി നിലനില്ക്കെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വിദേശത്തുനിന്ന് എത്തിയതുള്പ്പെടെ മുൻപ് കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്ക്ക് പുറമേയാണ് പുതിയ ഇനം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള് ഇപ്പോള് വര്ധിക്കുന്നതിനു കാരണം പുതിയ തരം വൈറസാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
വൈറസിന്റെ ബ്രിട്ടിഷ് വകഭേദം രാജ്യത്ത് 736 സാംപിളുകളിലാണ് റിപ്പോര്ട്ട് ചെയ്തത്. 34 പേര്ക്ക് ദക്ഷിണാഫ്രിക്കന് വകഭേദവും ഒരാളില് ബ്രസീല് വകഭേദവും കണ്ടെത്തിയെന്നും സര്ക്കാര് വ്യക്തമാക്കി. പത്തു ദേശീയ ലബോറട്ടറികളില് നടത്തിയ ജീനോം സീക്വന്സിങ്ങിനു ശേഷമാണ് റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



