
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

പറ്റ്ന: ബിഹാര് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് നാളെ നടക്കും. രാവിലെ 8 മണി മുതല് വോട്ടെണ്ണല് ആരംഭിക്കും. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല് കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.
ബിഹാറിലെ 243 സീറ്റുകളാണ് വിധിയെഴുതിയത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില് 56.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്ന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് രാഷ്ട്രീയപാര്ട്ടികളുടെ പ്രതീക്ഷ. മഹാ സഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ബിഹാറില് മഹാസഖ്യം വിജയം നേടുമെന്ന എക്സിറ്റ്പോള് ഫലത്തിന്റെ മധുരത്തിനിടെ, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥി തേജസ്വി യാദവിന് ഇന്ന് പിറന്നാള് മധുരം. അതേസമയം ആഘോഷങ്ങള് കൈവിട്ടുപോകരുതെന്ന് പ്രവര്ത്തകര്ക്ക് ആര്ജെഡി കര്ശന നിര്ദേശം നല്കിയിട്ടുണ്ട്.
നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നിര്ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രചാരണത്തിനിടയില് മുഖ്യമന്ത്രി നിതീഷ് കുമാര് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യവും ബിഹാര് തെരഞ്ഞെടുപ്പ് നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


