'എന്റെ കൂടെ പ്രേതങ്ങളുണ്ട്'; നവദമ്പതികളെ കഴുത്തുമുറിച്ച് കൊന്നത് അച്ഛന്‍, അറസ്റ്റ് 

ഉത്തര്‍പ്രദേശില്‍ നവദമ്പതികളുടെ കൊലപാതകത്തില്‍ യുവാവിന്റെ അച്ഛന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവദമ്പതികളുടെ കൊലപാതകത്തില്‍ യുവാവിന്റെ അച്ഛന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ യുവാവിന്റെ അച്ഛന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മകന്റെ കല്യാണത്തില്‍ അച്ഛന്‍ അസംതൃപ്തനായിരുന്നുവെന്നും പൊലീസ് പറയുന്നു.

കാന്‍പൂരില്‍ കഴിഞ്ഞദിവസം രാവിലെയാണ് നവദമ്പതികളെ കിടപ്പുമുറിയില്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ശിവം തിവാരി (27), ഭാര്യ ജൂലി തിവാരി (24) എന്നിവരാണ് മരിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ശിവം തിവാരിയുടെ അച്ഛന്‍ ദീപക് തിവാരിയെ പൊലീസിന് സംശയം ഉണ്ടായിരുന്നു. സംഭവം നടന്ന സമയത്ത് ദീപക് വീട്ടില്‍ ഉണ്ടായിരുന്നതാണ് സംശയം ജനിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. കത്തി ഉപയോഗിച്ചാണ് ഇരുവരെയും കൊന്നതെന്ന് ദീപക് മൊഴി നല്‍കി. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂലിയുമായുള്ള മകന്റെ കല്യാണത്തില്‍ തനിക്ക്  താത്പര്യം ഉണ്ടായിരുന്നില്ലെന്നും ദീപക് പറഞ്ഞു.

ജൂലി വീട്ടില്‍ എത്തി ഇതുവരെയുള്ള കാലയളവില്‍ ഒരു ദിവസം പോലും സമാധാനമായി കടന്നുപോയിട്ടില്ല. താന്‍ പ്രേതങ്ങളുടെ സ്വാധീനത്തിലാണ് എന്ന് ജൂലി പതിവായി പറയാറുണ്ട്. അതുകൊണ്ടാണ് മകനെയും മരുമകളെയും കൊലപ്പെടുത്തിയതെന്ന് ദീപക് കുറ്റസമ്മതമൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now