
യാത്രക്കാരന്‍ ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണു; ഒടുവില്‍ - വീഡിയോ
ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരത
ചെന്നൈ: ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരത. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് കാല്‍തെറ്റി വീണ യാത്രക്കാരനെ സമയോചിതമായ ഇടപെടലിലൂടെ രണ്ട് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചുകയറ്റിയാണ് രക്ഷിച്ചത്.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് കാല്‍തെറ്റിവീണ യാത്രക്കാരനെ ആദ്യം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാരാണ് രക്ഷിക്കാന്‍ ശ്രമിച്ചത്.
Yet another story of Bravery and Courage !#Everydayheroes RPF ASI Arunjit & Lady HC P.P. Mini in utter disregard to their own safety,went beyond their call of duty to pull out a passenger back to platform when he got stuck in the gap between platform and train at Coimbatore stn. pic.twitter.com/thwVTt01kg
â RPF INDIA (@RPF_INDIA) September 23, 2022
ഇത് കണ്ട് ഓടിയെത്തിയ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ വലിച്ചുകയറ്റുകയായിരുന്നു. എഎസ്‌ഐ അരുണ്‍ജിയും വനിതാ ഹെഡ് കോണ്‍സ്റ്റബിളായ പി പി മിനിയുമാണ് യാത്രക്കാരനെ രക്ഷിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



