കോവിഡ് ബാധിതനായ ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഫറൂഖിനെ  ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു

ഫാറൂഖ് അബ്ദുള്ള/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST
Edited by :migrator

കശ്മീര്‍ : കോവിഡ് ബാധിതനായ ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഫറൂഖിനെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. 

കൂടുതല്‍ പരിചരണം വേണ്ടതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഒമര്‍ അബ്ദുള്ള അറിയിച്ചു. 85 കാരനായ ഫറൂഖ് അബ്ദുള്ളയ്ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റാണ് ഫറൂഖ് അബ്ദുള്ള. എത്രയും വേഗം ഫറൂഖ് അബ്ദുള്ള സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now