മരിക്കുന്നതിന് മുമ്പ് ഇയാളിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭർത്താവിൽ നിന്ന് കൃത്രിമ ​ഗർഭധാരണത്തിന് ഭാര്യക്ക് അനുമതി നൽകികൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ രോ​ഗി മരിച്ചു. രോഗിയിൽ നിന്ന് ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിൾ ശേഖരിക്കാൻ ചൊവ്വാഴ്ച്ചയാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാഴാഴ്ച്ച രോ​ഗി മരിച്ചു. മരിക്കുന്നതിന് മുമ്പ് ഇയാളിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 

വഡോദരയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന ആവശ്യവുമായി ഭാര്യ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. ഭർത്താവ് രക്ഷപെടാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്. അസാധാരണമായ അടിയന്തര സ്ഥിതിയായി കണ്ടാണ് ഹൈക്കോടതി ഇക്കാര്യത്തിൽ ഉത്തരവിട്ടത്. ജസ്റ്റിസ് അഷുതോഷ് ജെ ശാസ്ത്രിയാണ് കൃത്രിമ ഗർഭധാരണത്തിന് വേണ്ട സാംപിൾ ശേഖരിക്കണമെന്നും അത് കൃത്യമായി സൂക്ഷിക്കണമെന്നും ആശുപത്രിക്ക് നിർദേശം നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates