
സ്കൂളുകള്‍ മെയ് 15വരെ അടച്ചു; പരീക്ഷകള്‍ നീട്ടി; പത്ത് ജില്ലകളില്നൈറ്റ് കര്‍ഫ്യൂ; ഉത്തര്‍പ്രദേശില്‍ കടുത്ത നിയന്ത്രണം
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു
ലക്നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബോര്‍ഡ് പരീക്ഷകളുടെ പുതിക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും. പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂളുകള്‍ മെയ് 15വരെ അടച്ചിട്ടിരിക്കുകയാണ്. ഈകാലയളവില്‍ പരീക്ഷകളൊന്നും നടക്കില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷ മെയ് 20വരെ നീട്ടിവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.
ഉത്തര്‍പ്രദേശില്‍ ബോര്‍ഡ് പരീക്ഷകള്‍ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു. പത്ത് ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം. ലക്നൗ, അലഹബാദ്, വാരാണസി, കാന്‍പൂര്‍, ഗൗതംബുദ്ധ്നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇന്നലെ സംസ്ഥാനത്ത് 20,000ത്തിലധികമാണ് രോഗികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ


