
രാജ്യത്ത് രോഗികള്‍ കുറയുന്നു; ഇന്നലെ മൂന്ന് ലക്ഷത്തില്‍ താഴെ; രോഗമുക്തര്‍ നാല് ലക്ഷത്തിനടുത്ത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4,106 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,74,390 ആയി ഉയര്‍ന്നു. 3,78,741 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 35,16,997പേരാണ്. രാജ്യത്ത് ഇതുവരെ 2,11,74,076 പേര്‍ രോഗമുക്തരായി. ഇതുവരെ 18,29,26,460 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 34,389പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,318 പേരാണ് രോഗമുക്തരായത്. 974പേര്‍ മരിച്ചു. 53,78,452പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് സ്ഥരീകരിച്ചത്. ഇതില്‍ 48, 26371പേര്‍ രോഗമുക്തരായി. 81,486 പേര്‍ മരിച്ചു. 4,68,109പേര്‍ ചികിത്സയിലാണ്.
കര്‍ണാടകയില്‍ 31, 531പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36,475പേരാണ് രോഗമുക്തരായത്. 403പേര്‍ മരിച്ചു. 15,81,457പേര്‍ രോഗമുക്തരായി. 21,837പേര്‍ മരിച്ചു.6,00,147 പേര്‍ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



