ഇന്നലെ രാജ്യത്ത് റെക്കോര്‍ഡ് രോഗമുക്തര്‍; നാല് ലക്ഷത്തിലധികം; മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക

4 മണിക്കൂറിനിടെ  2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു.  24 മണിക്കൂറിനിടെ  2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.  ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം  2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ  4,329 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയര്‍ന്നു. 4,22,436  പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ  2,15,96,512  പേര്‍ രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു

മഹാരാഷ്ട്രയില്‍ ഇന്നലെ 26,616 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ട്.  48,211 പേര്‍ക്കാണ് രോഗ മുക്തി. 516 മരണം. ആകെ കേസുകള്‍ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവില്‍ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 38,603 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേര്‍ രോഗമുക്തരായി. 476 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവില്‍ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now