രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്; ഇന്നലെ 2,67,334 വൈറസ് ബാധിതര്‍

24 മണിക്കൂറിനിടെ  2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ  2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ  2,83,248 ആയി ഉയര്‍ന്നു. 3,89,851പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 28,438 പേര്‍ക്കാണ് രോഗം. 52,898 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 679 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകള്‍ 4,19,727.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now