രാജ്യത്ത് കോവിഡ് മരണം കൂടുന്നു, രോഗികള്‍ കുറയുന്നു; ഇന്നലെ 2,08,921 വൈറസ് ബാധിതര്‍; വാക്‌സിന്‍ സ്വീകരിച്ചവര്‍ 20 കോടി കടന്നു

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി

കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിക്കുന്നു
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 2,95,955 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതില്‍ 2,43,50,816പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത്  3,11,388 പേരാണ്. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്  20,06,62,456 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേര്‍ രോഗമുക്തരായി. 468പേരാണ് മരിച്ചത്.3,06,652 പേരാണ് ചികിത്സയിലുള്ളത്. 15,83,504പേര്‍ ഇതുവരെ രോഗമുക്തരായി. 21,340പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ 24മണിക്കൂറിനിടെ 24,136പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,176പേര്‍ രോഗമുക്തരായി. 601പേര്‍ മരിച്ചു. 3,14,368പേരാണ് ചികിത്സയിലുള്ളത്. 52,18,768പേര്‍ ഇഎതുവരെ രോഗമുക്തരായി. 90,340പേരാണ് മരിച്ചത്.

കര്‍ണാടകയില്‍ 22,758പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 38,224പേര്‍ രോഗമുക്തരായി. 588പേര്‍ മരിച്ചു. ആന്ധ്രയില്‍ 15,284പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20,917പേര്‍ രോഗമുക്തരായി. 106പേരാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now