
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം

ന്യൂഡല്‍ഹി: നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. യോഗം ചേരാന്‍ തീരുമാനിച്ചതോടെ പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്.
ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓക്സിജന്‍ ഉത്പാദനവും വിതരണവും എത്രയും പെട്ടന്ന് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. ഉത്പാദനം 3300 െമട്രിക് ടണ്‍ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഓക്സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂര്‍ഷിദാബാദ്, മാള്‍ഡ, ബീര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ഈ യോഗങ്ങളാണ് നാളെ നടക്കുന്ന യോഗത്തിനെ തുടര്‍ന്ന് റദ്ദാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ



