
കോവിഡ് ആറുമാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍
രാജ്യത്ത് കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ കുടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ കുടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദംകൊണ്ട് മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ സുജിത് സിങ് പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ കോവിഡ് 19 'എന്‍ഡമിക്' ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. വാക്സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്കുമെങ്കില് 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചുകഴിഞ്ഞു.വാക്സിന് രണ്ട് ഡോസും സ്വീകരിച്ചാല്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതല്‍ രോഗവ്യാപനത്തിന് കാരണം. വാക്സിനെടുത്താല്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ ഇന്നും 'കരടി വിളയാട്ടം', സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

സ്റ്റാർലിങ്കിനെ കുത്തകകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതം; ഇലോൺ മസ്കിന് കേന്ദ്രത്തിന്റെ മറുപടി

വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം


