കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര; തിയേറ്ററുകളിലും ഓഫീസുകളിലും 50 ശതമാനം മാത്രം പ്രവേശനം

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുണ്ടാകുന്നത് മഹാരാഷ്ട്രയിലാണ്. കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തനം നടത്തിയ സിനിമാ തിയേറ്ററുകള്‍, ഓഫീസുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി. നിര്‍മാണ മേഖലകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിക്കണം. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,833 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം കൂടിയാണിത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates