ഇന്നലെ മാത്രം 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,29,188 ആയി ഉയര്‍ന്നു

Last Updated :20 January 2024, 8:33 am IST

News Now

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗബാധിതരായി രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം നാലേമുക്കാല്‍ ലക്ഷത്തിന്റെ അടുത്തേക്ക് താഴ്ന്നു.

നിലവില്‍ 4,80,719 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3828 പേരുടെ കുറവാണ് ഇന്നലെ ഉണ്ടായത്. 

ഇന്നലെ മാത്രം 47,992 പേരാണ് രോഗമുക്തി നേടി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 81,63,572 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 44,684 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്ത് ആകെ കോവിഡ് ബാധതരുടെ എണ്ണം  87,73,479 ആയിട്ടുണ്ട്. ഇന്നലെ മാത്രം 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,29,188 ആയി ഉയര്‍ന്നു. 

ഇതുവരെ രാജ്യത്ത് 12,40,31,230 സാംപിളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 9,29,491 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates