രോ​ഗികൾ കൂടുന്നു, ഇന്നലെ 45,000ന് മുകളിൽ; കോവിഡ് ചികിത്സയിലുള്ളവർ നാലരലക്ഷത്തിലേറെ

തുടർച്ചയായ രണ്ടാം ദിവസവും 40000ന് മുകളിലാണ് കോവിഡ് രോ​ഗികൾ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
Edited by :migrator

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികൾ കൂടുന്നു. തുടർച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോ​ഗികൾ. ഇന്നലെ  45,892 പേർക്കാണ് പുതുതായി രോ​ഗബാധ ഉണ്ടായത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം  3,07,09,557 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 817 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയർന്നു. നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24മണിക്കൂറിനിടെ 44,291 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയർന്നു. ഇതുവരെ 36,48,47,549 പേർക്ക് വാക്സിൻ നൽകിയതായും 24 മണിക്കൂറിനിടെ 33,81,671പേർ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now