
ഇന്നലെ 38,667 പേര്‍ക്ക് കോവിഡ് ; 478 മരണം ; പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനം
നിലവില്‍ 3,87,673 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര് കോവിഡ് ബാധിച്ച് മരിച്ചു. 35,743 പേര് ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 3,87,673 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,13,38,088 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 53.61 കോടി ഡോസ് വാക്സിന് വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു


