
ഇന്നലെ 25,404 പേർക്ക് കോവിഡ്, മൂന്നിൽ രണ്ടും കേരളത്തിൽ; വാക്സിനേഷൻ 75 കോടി കടന്നു
ഇന്നലെ 339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 25,404 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 15,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,89,579 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,213 ആയി ഉയർന്നു. നിലവിൽ 3,62,207 പേരാണ് ചികിത്സയിൽ കഴിയുന്നത്.
24 മണിക്കൂറിനിടെ 37,127 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,24,84,159 ആയി ഉയർന്നു. നിലവിൽ 75,22,38,324 പേർക്കാണ് കോവിഡ് വാക്സിൻ നൽകി. ഇന്നലെ മാത്രം 78,66,950 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു


