പ്രതിദിന കോവിഡ് രോ​ഗികൾ ഒന്നരലക്ഷത്തിലേക്ക്, 21 ശതമാനത്തിന്റെ വര്‍ധന; രാജ്യം ആശങ്കയിൽ

ഇന്നലെ 285 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്

കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
Last Updated :20 January 2024, 8:56 am IST

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികൾ കൂടുന്നു. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,41,986 പേർക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 285 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  ഇതോടെ മരണസംഖ്യ 4,83,463  ആയി ഉയർന്നു. 40,895 പേർ കൂടി രോ​ഗമുക്തി നേടി. നിലവിൽ  4,72,169 പേരാണ് ചികിത്സയിൽ കഴിയുന്നത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസത്തിനേക്കാൾ രോ​ഗികളുടെ എണ്ണത്തിൽ 21 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത്. ഇന്നലെ 40000ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലും തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഡൽഹിയിൽ 17000ലധികം പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ‍് രോ​ഗികൾ 8000 കടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now