
കർണാടകയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഐ; ഏഴ് മണ്ഡലങ്ങളിൽ 'സൗഹൃദ മത്സരം'
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കും

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ കോൺഗ്രസിനെ പിന്തുണയ്ക്കും. 215 സീറ്റുകളിൽ സിപിഐ തങ്ങളെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്ന ഏഴ് മണ്ഡലങ്ങളിൽ സൗഹൃദ മത്സരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ പിന്തുണ തേടിയിരുന്നു. അവർ ഇതിനോടകം ഏഴ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ സൗഹൃദ മത്സരമാകും നടക്കുക. ബിജെപിക്ക് എതിരെ പോരാടാൻ ഉപാധികളില്ലാതെയാണ് സിപിപിഐ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.-സുർജേവാല പറഞ്ഞു. ദേശീയ പാർട്ടി പദവി നഷ്ടമായതിന് ശേഷം, നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് അരിവാൾ നെൽക്കതിർ അടയാളത്തിൽ തന്നെ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു.
നേരത്തെ, സിപിഎം മത്സരിക്കുന്ന ചില മണ്ഡലങ്ങളിൽ അവരെ പിന്തുണയ്ക്കുമെന്ന് ജെഡിഎസ് വ്യക്തമാക്കിയിരുന്നു. സിപിഎം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന ബഗേപ്പള്ളിയിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് ജെഡിഎസ് അറിയിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ '15-20 ദിവസത്തിനുള്ളിൽ ഷിൻഡെ സർക്കാർ നിലംപതിക്കും'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



