'പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല'; ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയിലേക്ക്; അമിത് ഷാ അംഗത്വം നല്‍കും

ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് എംഎല്‍എ ബിജെപിയില്‍ ചേരും

സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ ചേരുന്നു. ഹാല്‍ദിയ എംഎല്‍എ. തപ്‌സി മൊണ്ഡലാണ് ബിജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ബംഗാളില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍വെച്ച് തപ്‌സി ബിജെപിയില്‍ ചേരും.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുക. പാര്‍ട്ടിയില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ മോശം അവസ്ഥയില്‍ പോലും താന്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം ജീര്‍ണിച്ചിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും  തപ്‌സി പറയുന്നു. 

അതേസമയം തപ്‌സിയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം നേതൃത്വം അറിയിച്ചു. നേരത്തെ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ അമിതാഷായുടെ റാലിയില്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now