രാമക്ഷേത്ര പ്രതിഷ്ഠാദിനം; സര്‍ക്കാര്‍ അവധി നല്‍കിയതിനെതിരെ സിപിഎം

തികച്ചും മതപരമായി നടത്തേണ്ട കാര്യങ്ങളില്‍ ഭരണകൂടത്തെ നേരിട്ട് പങ്കാളികളാക്കാനുള്ള ഒരു ചുവടുവെപ്പാണിത്.

ഫയല്‍ ചിത്രം
Last Updated :22 January 2024, 7:52 pm IST
Edited by :migrator

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമെന്ന് സിപിഎം. പ്രതിഷ്ഠാദിനമായ ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ വിമര്‍ശനം.

രാവിലെമുതല്‍ ഉച്ചവരെയാണ് ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യപിച്ചത്. ബിജെപി ഭരിക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ അന്നേദിവസം ഡ്രൈ ഡേ ആണ്. 

തികച്ചും മതപരമായി നടത്തേണ്ട കാര്യങ്ങളില്‍ ഭരണകൂടത്തെ നേരിട്ട് പങ്കാളികളാക്കാനുള്ള ഒരു ചുവടുവെപ്പാണിത്. ജീവനക്കാര്‍ക്ക് അവരുടെ മതവിശ്വാസങ്ങളില്‍ വ്യക്തിപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ അവരവര്‍ക്ക്‌
അവകാശമുണ്ടായിരിക്കെ സര്‍ക്കാര്‍ തന്നെ ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും മാര്‍ഗനിര്‍ദേശത്തിന് എതിരാണ് നടപടിയെന്നും സിപിഎം പൊളിറ്റ്ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now