ചപ്പാത്തി കരിഞ്ഞു, തര്‍ക്കം മൂത്തു; പാചകക്കാരന്‍ യുവാവിനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ കരിഞ്ഞ ചപ്പാത്തി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പാചകക്കാരന്‍ 40കാരനെ അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കരിഞ്ഞ ചപ്പാത്തി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പാചകക്കാരന്‍ 40കാരനെ അടിച്ചുകൊന്നു. മരകഷ്ണം കൊണ്ട് തലയ്ക്ക് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബറേലിയിലെ സാംബലിലാണ് സംഭവം. ധാബയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത 40കാരനാണ് കൊല്ലപ്പെട്ടത്. ധാബയ്ക്ക് എതിര്‍ദിശയില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്‍സി നടത്തുകയാണ് 40കാരന്‍. ധാബയില്‍ നിന്ന് ഓര്‍ഡര്‍ അനുസരിച്ച് ലഭിച്ച ചപ്പാത്തി കരിഞ്ഞുപോയതിനെ ചൊല്ലി പാചകക്കാരനും 40കാരനും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിന് പിന്നാലെ സ്വന്തം കടയിലേക്ക് പോയ 40കാരനെ പിന്നാലെ ചെന്ന് പാചകക്കാരന്‍ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കടയില്‍ ഉറങ്ങിക്കിടന്ന 40കാരനെ മരകഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now