കുഞ്ഞിനെ ചവിട്ടിപ്പിടിച്ച്‌ കാക്ക, ജീവന്മരണ പോരാട്ടവുമായി അമ്മ മൈന, അവസാനം സംഭവിച്ചത്!; വൈറല്‍ വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

കാക്കകളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ പൊരുതുന്ന മൈന
Last Updated :20 January 2024, 8:44 am IST
Edited by :migrator

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവന്‍ പോലും കളയാന്‍ അമ്മമാര്‍ തയ്യാറാകും എന്നത് പതിവായി പറയുന്നതാണ്. ഇതിന്റെ മഹനീയമായ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഇപ്പോള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ മൈന ശ്രമിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

രണ്ടു കാക്കകളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന മൈനയുടെ ദൃശ്യങ്ങളാണ് ഹൃദയത്തെ തൊടുന്നത്. കുഞ്ഞിനെ കാക്ക ചവിട്ടി പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് തന്നെ മറ്റൊരു കാക്കയുമുണ്ട്. കാക്കകളില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന്മരണ പോരാട്ടമാണ് മൈന നടത്തുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാക്കയ്ക്ക് ചുറ്റും നിരന്തരം പറന്ന് കൊത്തി അവസാനം മൈന വിജയം കാണുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തുടര്‍ച്ചയായി കാക്കയെ ആക്രമിച്ചാണ് മൈന വിജയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now