നഗരങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ ; കടകൾ അഞ്ചു മണി വരെ മാത്രം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജസ്ഥാൻ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂര്‍ണ്ണമായും അടച്ചിടും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

ജയ്പുര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാൻ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു.  നഗരപ്രദേശങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബാല്യത്തില്‍ വരും. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചുമണിയ്ക്ക് അടയ്ക്കും. ഈ മാസം അവസാനം വരെ നിയന്ത്രണം തുടരും.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂര്‍ണ്ണമായും അടച്ചിടും. പൊതുപരിപാടികളും കായിക പരിപാടികളും അനുവദിക്കില്ല. വിവാഹത്തിന് പരമാവധി പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം 50 ആണ്. എന്നിവയാണ് മറ്റു നിയന്ത്രണങ്ങള്‍. നേരത്തെ ചില നഗരങ്ങളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. 

രാജസ്ഥാനില്‍ വ്യാഴാഴ്ച 6000 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം രാജസ്ഥാനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനമായിരുന്നത് ഇപ്പോള്‍ എട്ട് ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now