വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കര കയറുന്ന ആന്ധ്രാപ്രദേശിന് ഭീഷണിയായി ചുഴലിക്കാറ്റ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

ന്യൂഡല്‍ഹി: വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കര കയറുന്ന ആന്ധ്രാപ്രദേശിന് ഭീഷണിയായി ചുഴലിക്കാറ്റ്. ശനിയാഴ്ച രാവിലെ ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദക്ഷിണ തായ്‌ലന്‍ഡിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനകം ഇത് ആന്‍ഡമാന്‍ കടല്‍ ലക്ഷ്യമാക്കി നീങ്ങിയേക്കും. പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്രമാകാന്‍ സാധ്യതയുണ്ട്. 

വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയിലും സമീപത്തുള്ള കിഴക്ക് മധ്യ മേഖലയിലും നിലക്കൊള്ളുന്ന തീവ്രന്യൂനമര്‍ദ്ദം, തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് നിലക്കൊള്ളുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലോടെ ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ എത്തും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ആന്ധ്രാ, ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates