
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഹൈദരബാദ്: വീട്ടുജോലിക്ക് നിന്ന പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഡിഎംകെ എംഎല്എയുടെ മകനും ഭാര്യയും പിടിയില്. ഒളിവിലായിരന്ന ആന്റോയെയും മെര്വിനെയും ആന്ധ്രയില് നിന്നാണ് പൊലീസ് പിടികൂടിയത്. എട്ടുദിവസങ്ങള്ക്ക് മുന്പ് വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച ശേഷം ഇവര് ഒളിവിലായിരുന്നു.
പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെ മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഈ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില് ഡിഎംകെ എംഎല്എയുടെ മകനും മരുമകള്ക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്പ്പെടെ 4 വകുപ്പുകളിലായി കേസെടുത്തിരുന്നു.
കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്പ്പെട്ട് സ്വദേശിനി രേഖയാണ് പല്ലാവരം എംഎല്എ ഐ കരുണാനിധിയുടെ മകന്റെയും മരുമകളുടെയും ക്രൂരമായ പീഡനത്തിന് ഇരയായത്. ആന്റോ മണിവണന്, മരുമകള് മെര്ലിന എന്നിവര്ക്കെതിരെയാണ് കേസ്. 12ാം ക്ലാസ് പൂര്ത്തിയാക്കിയ രേഖ ഏഴു മാസം മുന്പാണ് ചെന്നൈ തിരുവാണ്മിയൂരിലുള്ള ആന്റോയുടെ വീട്ടില് ജോലിക്കായി എത്തിയത്.
ദലിത് പെണ്കുട്ടിയെ എംഎല്എയുടെ മകനും മരുമകളും ചേര്ന്ന് മര്ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. ഉളുന്ദൂര്പ്പെട്ട് സര്ക്കാര് ആശുപത്രിയില് ചികിത്സ തേടി. ആശുപത്രി അധികൃതര് വിവരം അറിയിച്ചതിനെ തുടര്ന്നു തിരുവാണ്മിയൂര് പൊലീസാണ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




