
'എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ്, പക്ഷേ തുറക്കില്ല'; തേജസ്വിയെ ട്രോളി ദയാനിധി മാരന്റെ വിഡിയോ
വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് വിഡിയോ

ചെന്നൈ; ബിജെപി എംപി തേജസ്വി സൂര്യ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് വൻ വിവാദമായിരുന്നു. ഇപ്പോൾ തേജസ്വിയെ പരിഹസിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഡിഎംകെ എംപി ദയാനിധി മാരന്‍. വിമാനത്തിന്റെ എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ടാണ് വിഡിയോ.
താൻ എമർജൻസി വാതിലിനു സമീപമാണ് ഇരിക്കുന്നതെന്നും എന്നാൽ വാതിൽ തുറക്കില്ലെന്നുമാണ് ദയാനിധി മാരൻ പറയുന്നത്. 'ഞാന്‍ കോയമ്പത്തൂരേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ്. എമര്‍ജന്‍സി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്, പക്ഷേ വാതില്‍ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണ കത്ത് എഴുതേണ്ടി വരില്ലല്ലോ'. മാരന്റെ വാക്കുകൾ ഇങ്ങനെ.
To all flyers, in the interest of passenger safety, please don't fool around with the #EmergencyExit!
â Dayanidhi Maran தயாநிதி மாறன௠(@Dayanidhi_Maran) January 21, 2023
பயணிà®à®³à®¿à®©à¯ à®à®©à¯à®ªà®¾à®© "à®à®µà®à®°" à®à®µà®©à®¤à¯à®¤à®¿à®±à¯à®à¯!
@IndiGo6E @DGCAIndia #ResponsibleMP #don @Tejasvi_Surya pic.twitter.com/PYqjeCfyt8
കഴിഞ്ഞ ഡിസംബറിലാണ് തേജസ്വിയെ വിവാദത്തിലാക്കിയ സംഭവമുണ്ടായത്. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകുകയും ചെയ്തു. എന്നാൽ തേജസ്വിയുടെ പേര് ആദ്യം പുറത്തുവന്നിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വാതില്‍ തുറന്നത് തേജസ്വി സൂര്യയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



