
'അമിതവണ്ണം, ചികിത്സ പ്രോത്സാഹിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വേണ്ട', കര്‍ശന നിര്‍ദേശവുമായി ഡിസിജിഐ
ബോധവത്കരണ ക്യാംപയിന് ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ഇത്തരം നടപടികള്‍ വേണ്ടെന്നാണ് ഡിസിജിഐയുടെ നിലപാട്.

ന്യൂഡല്‍ഹി: അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയുടെ പേരിലുള്ള പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്രം. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) മുന്നറിയിപ്പ്. ബോധവത്കരണ ക്യാംപയിന് ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ഇത്തരം നടപടികള്‍ വേണ്ടെന്നാണ് ഡിസിജിഐയുടെ നിലപാട്.
കുറിപ്പടിയിലൂടെ ലഭിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ബോധവത്കരണ പരിപാടിയെന്ന പേരില്‍ മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. 'പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള നേരിട്ടോ പരോക്ഷമായോ ചെയ്യുന്ന എല്ലാ പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധമാണ്. ഇന്‍ഫ്ളുവന്‍സര്‍മാര്‍, സെലിബ്രിറ്റികള്‍, കോര്‍പറേറ്റ് ക്യാംപയിനുകള്‍, ബ്രാന്‍ഡ് തിരിച്ചുവിളിക്കല്‍ തുടങ്ങി ഒരു ഉത്പന്നത്തെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം നിയമ വിരുദ്ധണായി കണക്കാകും എന്നും ഡിസിജിഐ മാര്‍ച്ച് 10ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു,
'ജീവിതശൈലി പ്രശ്നങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ നിയന്ത്രണം ആവശ്യമുള്ള ഒരു വിട്ടുമാറാത്ത ഉപാപചയ അവസ്ഥയാണ് പൊണ്ണത്തടി അഥവ അമിത വണ്ണം. ഇതിന്റെ പേരില്‍ അശാസ്ത്രീയമായ ഭക്ഷണ നിയന്ത്രണം, ശാരീരിക വ്യായാമങ്ങള്‍, ആരോഗ്യ സംരക്ഷണ നടപടികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പൊതുജനാരോഗ്യ സംരംഭങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ തെറാപ്പി പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കരുത് എന്നും ഡിസിജിഐ വ്യക്തമാക്കുന്നു.
News Now
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Summary
DCGI warns of strict action against surrogate advertisements promoting obesity treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



