
കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം? മൂബിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി, മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം
മരണ വിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം എന്നായിരുന്നു സ്റ്ററ്റസ്

കോയമ്പത്തൂര്‍: കോയമ്പത്തൂരിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ കണ്ടെത്തിയതായാണ് സൂചന.
മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച മുബീന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘം കണ്ടെടുത്തതായാണ് വിവരം. മരണ വിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കണം എന്നായിരുന്നു സ്റ്ററ്റസ്. സ്‌ഫോടനത്തിന്റെ തലേദിവസമാണ് സ്റ്റാറ്റസ് ഇട്ടത്.
പിടിയിലായ പ്രതികൾക്ക് ഐഎസ് ബന്ധമെന്നും സംശയം. വന്‍ സ്ഫോടനങ്ങള്‍ക്ക് പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് സൂചന. മുബിന്റെ വീട്ടിൽ നിന്ന് നിർണായകമായ പല രേഖകളും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയെ സംബന്ധിക്കുന്ന രേഖകളാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
