
'മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തും'; ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളെ കണ്ട് എസ് ജയശങ്കര്‍
എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വ്യാഴാഴ്ച വധശിക്ഷ വിധിച്ചിരുന്നു.
ന്യൂഡല്‍ഹി: ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ജയശങ്കര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് ഖത്തര്‍ കോടതി വ്യാഴാഴ്ച വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ ഇന്ത്യ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
കേസിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും കുടുംബങ്ങളുടെ ആശങ്കയിലും വേദനയിലും പങ്ക് ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലാണ് മന്ത്രിയുടെ പ്രതികരണം.
സ്വകാര്യ കമ്പനിയായ അല്‍ ദഹ്റയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസത്തിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.
Met this morning with the families of the 8 Indians detained in Qatar.
â Dr. S. Jaishankar (@DrSJaishankar) October 30, 2023
Stressed that Government attaches the highest importance to the case. Fully share the concerns and pain of the families.
Underlined that Government will continue to make all efforts to secure their release.â¦
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?



