കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

pti04182021000227b-1-976143-1618870500
Last Updated :20 January 2024, 8:44 am IST

News Now



ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സേനയില്‍ നിന്ന് വിരമമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 400 വിരമിച്ച ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. 

ഇതുസംബന്ധിച്ച പ്രതിരോധ മന്ത്രാലയം സേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിതയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്. 

സൈന്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ആശുപത്രികള്‍ ആരംഭിക്കുകയും മറ്റു ആശുപത്രികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും നല്‍കിവരുന്നുണ്ട്. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓക്‌സിജന്‍, വാക്‌സിന്‍ വിതരണ രംഗത്തും വിവിധ സേനാവിഭാഗങ്ങള്‍ സഹകരിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates