
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി : കനത്ത മഴയില് ഡല്ഹിയില് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഡല്ഹി വിമാനത്താവളവും വെള്ളക്കെട്ടിലായി. റണ്വേയില് അടക്കം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇത് വിമാന സര്വീസിനെയും ബാധിച്ചു.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില് നിരവധി വിമാനങ്ങള് വഴിതിരിച്ചു വിട്ടു. ഡല്ഹിയില് ഇറങ്ങേണ്ട നാല് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള് ജയ്പൂര്, അഹമമ്മദാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി അധികൃതര് അറിയിച്ചു.
Delhi | Four domestic flights and one international flight diverted from Delhi to Jaipur and Ahmedabad, due to heavy rainfall in the national capital, says Airport Official
â ANI (@ANI) September 11, 2021
മോശം കാലാവസ്ഥ വിമാനസര്വീസിനെ ബാധിച്ചതായും, യാത്രക്കാര് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇന്ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള് ആവശ്യപ്പെട്ടു.
യാത്രക്കാര്ക്ക് നേരിട്ട ബുദ്ധിമുട്ടില് ഖേദം പ്രകടിപ്പിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി തീവ്ര ശ്രമം നടക്കുന്നതായും ഡല്ഹി അന്താരാഷ്ട്ര വിമാനത്താവള അധികൃതര് വ്യക്തമാക്കി.
ഇന്നു പുലര്ച്ചെ തുടങ്ങിയ കനത്ത മഴയാണ് വന് വെള്ളക്കെട്ടിന് കാരണമായത്. മണ്സൂണില് ഡല്ഹിയില് ഇന്നലെ വരെ ആയിരം മില്ലി മീറ്റര് മഴയാണ് പെയ്തത്. 46വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന റെക്കോഡ് മഴയാണിതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
#WATCH | Parts of Delhi Airport waterlogged following heavy rainfall in the national capital; visuals from Indira Gandhi International Airport (Terminal 3) pic.twitter.com/DIfUn8tMei
â ANI (@ANI) September 11, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



