കാര്‍ മോഷ്ടാക്കള്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ചു; വണ്ടിക്കൊപ്പം റോഡിലൂടെ വലിച്ചിഴച്ചു; ക്രുരമായ കൊലപാതകം; വീഡിയോ

കാര്‍ മോഷ്ടാക്കള്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി.

ടാക്‌സി ഡ്രൈവറെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യം
Last Updated :20 January 2024, 9:26 am IST
Edited by :migrator

ന്യൂഡല്‍ഹി:  കാര്‍ മോഷ്ടാക്കള്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശിയായ ബിജേന്ദ്രയാണ് മരിച്ചത്.200 മീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. ഡല്‍ഹിയിലെ മഹിപാല്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തലയ്ക്ക് സാരമായി പരിക്കേറ്റ ടാക്‌സി ഡ്രൈവറെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഫരീദാബാദ് സ്വദേശിയായ ബിജേന്ദ്രയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മഹിപാല്‍പൂര്‍ പ്രദേശത്ത് ബിജേന്ദ്ര ടാക്‌സി ഓടിക്കുന്നതിനിടെ ഒരു സംഘം കവര്‍ച്ചക്കാര്‍ വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ചതായും ഇതിനെ എതിര്‍ത്തപ്പോള്‍ അവര്‍ യുവാവിനെ വാഹനം ഇടിപ്പിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു
പ്രതികള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനായി ആറ് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now